
നിന്നെ കുറിച്ചെഴൂതാനോ നിലാവിന്റെ
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും,
മിന്നല്‍ , ഇടിമുഴക്കങ്ങള്‍ ,മഴ , വെയില്‍ ,
നിന്നെക്കുറിച്ചെന്‍ വികാരമാണൊക്കെയും.
ആകാശ നീലമോ നിന്റെ സിംഹാസനം,
ആഴിയില്‍ നിന്‍ നാമോച്ചാരണ സ്വരം.
ഞാനടിവെക്കുമീ മണ്ണിലോരോതരി-
ച്ചോടിലും നിന്റെ സ്നേഹാക്ഷരാലിഗനം.
അസ്തമയത്തില്‍ നിനാത്മാഗ്നി,പാതിരാ-
നക്ഷത്ര മണ്ഡലം നിന്‍ ശുപസ്പന്ദനം.
വായുവില്‍ നിന്റെ സന്ദേശം,ജലത്തിലോ
ജീവനേകുന്ന സ്വച്ച്നന്ദരാഗമ്യതം.
പ്രിയേ,നിന്മുന്നിലിന്നെനെ വച്ചിങ്ങനെ
മാറിനില്‍ക്കുന്നു ഞാന്‍,
സ്വീകരിക്കില്ലയോ ?
നീ നടന്നൊരു വഴിയിലെന്‍ കാല്‍പാടുകള്‍ കൊഴിയുമ്പോള്‍ തിമിലതന്‍ ദ്രുതതാളമായ് സ്മ്യതിയൊലികള്‍ പിടക്കുകയായ്....