പഴയ ഏല്‍ പി സ്ക്കൂളിന്റെ മുറ്റത്ത്'
ചീനി മരത്തിന്റെ വേരില്‍,
തളിര്‍ത്തു നില്‍ക്കുന്നുണ്ടാവണം,
പണം കാഴ്ക്കുന്ന ടെക്ക്നോക്രാറ്റുകള്‍.....
അന്ന്,
ഫ്രെയിം പിന്നിയ പൊട്ടസ്ലേറ്റിന്റെ മോന്തയില്‍,
അപ്പിയിട്ട പോലെ വട്ടപൂജ്യം കിടന്നു പരുങ്ങുമ്പോള്‍
അതിനു കണ്ണും മൂക്കും വരക്കും... തൊള്ള വരക്കും.
തടിച്ച ചുണ്ടുകള്‍ വരച്ചു രമണി ടീച്ചറുടെ പേരിടും....
വീട്ടില്‍ ചെന്നാല്‍ തൊണ്ട കീറും...
നാട്ടിടവഴികളിലൂടെ, മഴക്കാടുകളിലൂടെ ഓടിച്ചാടും...
പൂക്കളോട് പിരാന്തു പറയും...പിറന്ന പടി തോട്ടില്‍ ചാടും....
മാത്യു സാറിന്റെ ചോക്കുപൊട്ടു മോഷ്ട്ടിക്കും
മല്ലിക ടിച്ചറുടെ നെറ്റിപൊട്ടിനെ കുറിച്ച് പൊട്ടത്തരം പറയും.
4.30 നു സ്വാതന്ത്രത്തിലേക്ക് നീട്ടിയടിക്കുന്ന ബെല്ലുമുട്ടിക്കു തല്ലുകൂടും.
കുട്ടന്‍ മാഷിന്റെ രണ്ടുരൂപ ചൂരല്‍ വടിയുടെ നെഞ്ചു പൊട്ടിച്ചു കളയും ചോരപുല്ലുകൊണ്ടു മാര്‍ക്കു മാറ്റും.ഉള്ളില്‍ പീപ്പല്ലു കാട്ടി ചിരിക്കും.
ഈരൊട്ടി വില്‍ക്കും...പെന്‍സിലുകള്‍ വാങ്ങികൂട്ടും..മൂക്കാട്ടം വലിച്ചു കേറ്റും... കറുത്തിരുണ്ട സൂറാബികുട്ടിയെ സഹതാപം കൊണ്ടു സ്നേഹിക്കും...
എല്‍ പി സ്ക്കൂളിന്റെ വരാന്തയില്‍ ക്ലാസ്സ് മുറികളായിരുന്നു.
ചീനി ചുവട്ടില്‍ .. തോട്ടില്‍ ... ബീരാനിക്കാന്റെ ചായപീടികക്കുള്ളില്‍.. പാഠങ്ങളായിരുന്നു....
അമീന്‍ വി
ചൂനൂര്‍
"ഇതുതന്നെയല്ലെ നമ്മള്‍ മറന്ന നമ്മുടെ എല്‍ പി സ്ക്കൂള്‍ ജീവിതം"
No comments:
Post a Comment