
മനസ്സും ശരീരവും അളാഹുവില്‍ അര്‍പ്പിച്ച് 30 ദിവസത്തെ റംസാന്‍ വ്രതത്തിനു ശേഷം ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ചന്ദ്രക്കല ആകാശത്തു ദ്രിശ്യമായതൊടെ പള്ളികളില്‍ തക്ക്ബീര്‍ മുയങ്ങാന്‍ തുടങ്ങി. " അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്".അതൊടെ തുടങ്ങുകയായി നങ്ങളുടെ പെരുന്നാളും.....പെരുന്നാള്‍ തലേന്ന് തന്നെ ഫിത്തൂര്‍ സക്കാത്തിന്റെ അരിവിതരണം ചെയ്തതിനു ശേഷം ഉമ്മയുടെ കൈയില്‍ നിന്നും കാശൂ വാങ്ങി അങ്ങാടിയിലേക്കു ഇറച്ചിവാങ്ങാനോടും . മിട്ടായിക്കുള്ള പൈസയും ഇരുപതിയെയാം രാവില്‍ അമ്മായി തന്ന പൈസയും ചേര്‍ത്തു പെങ്ങമാര്‍ക്കൊരു മൈലാജി ടുബും,എനിക്കു നാലു ഓലപ്പടക്കവും ഒരു പാക്കു പൂത്തിരിയും വാങ്ങും .വീട്ടിലെത്തിയാല്‍ മൈലാജി നസിയുടെ (എന്റെ പെങ്ങള്‍) കയില്‍ കൊടുത്ത് പടക്കം ഉമ്മ കാണാതെ പൂഴ്ത്തി വെക്കും .അല്ലെകില്‍ ഉമ്മ ചീത്ത പറയും.ഉമ്മയും അമ്മായിയും അടുക്കളയില്‍ പാചകത്തിന്റെ തിരക്കിലായിരിക്കുബൊള്‍ പടക്കവും കൊണ്ട് പുറത്തിറങ്ങും. നേരെ കൂട്ടുകാരൂടെ അടുത്തെക്ക് .അവിടെ യൂസുഫും ശാഫിയും ഒക്കെ കാത്തിരിക്കുന്നുണ്ടാവും.അവിടുന്ന് എല്ലാവരും പടക്കമൊക്കെ പൊട്ടിച്ച് കുറച്ചുസമയം വെടി പറഞ്ഞിരിക്കും.പിന്നെ ഉറങ്ങാനായി വീട്ടിലേക്ക് .എന്റെ ഉറക്കത്തെ അലോസരപെടുത്തികൊണ്ട് അപ്പോയും എവിടെ ഒക്കെയോ പടക്കം പൊട്ടിക്കൊണ്ടിരുന്നു.വെളുപ്പിനേ ഉമ്മ വിളിക്കും ,രാവിലെ എണീറ്റ് എണ്ണ ത്തേച്ചൊരു ഒരു മണികൂര്‍ നില്‍ക്കണം ,അമ്മായിയുടെ നിര്‍ബന്ദമാണത്.അങ്ങനെ ചെയ്താല്‍ നാന്‍ വെളുക്കുമത്രെ .അമ്മായിയുടെ ഭാഷയില്‍ അതിന്നു പെരുന്നാള്‍ കുളി എന്നു പറയും. കുളി കയിഞ്ഞാല്‍ പിന്നെ ചായ കുടിച്ചു പെരുന്നാള്‍ കുപ്പായവും ഫാന്റും ഇടും.. നല്ല അത്തറും സെന്റും പൂശും (ബാപ്പയുടെ ശേഘരത്തില്‍ നിന്നും ബാപ്പ കാണാതെ അടിചുമാറ്റും)അപ്പോയേക്കും തക്ബീറിന്റെ ധ്വാനി അന്തരീക്ക്ഷത്തില്‍ നിറഞ്ഞിരിക്കും. നേരെ പള്ളിയിലേക്ക് .പള്ളിയിലെത്തിയാല്‍ ആദ്യം ശ്രദിക്കുക പുറത്ത് അയിചുവെച്ചിട്ടുള്ള ചെരുപ്പുകളാണു.പൂത്തന്‍ ചെരൂപ്പുകളുടെ ഒരു നിര തന്നെ അവിടെ കാണാം.വേഗം വുളു എടുത്തു അകത്തു കയറും.പുത്തന്‍ ഷര്‍ട്ടുകളുടെ നിറങ്ങള്‍ പള്ളിയിലാകെ ഒരു വര്‍ണ്ണ പ്രപഞ്ജം തന്നെ ശ്രിഷ്ടിചിട്ടുണ്ടാവും.പെരുന്നാള്‍ നിസ്ക്കാരം കയിഞ്ഞു വീട്ടിലേക്കൊടും ,വീട്ടിലെക്കെത്തുംബൊയെക്കും ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറിയിട്ടുണ്ടാവും.പിന്നീട് വിഭവ സംര്‍ധമായ തീറ്റയാണുണ്ടാവുക.ബിരിയാണി , പോത്തിറച്ചി വരട്ടിയത് ,പായസം , സാലഡുകള്‍ , അങ്ങനെ ഒരു നീണ്ട നിര.....പിന്നീടു കൂട്ടുക്കാരോടൊപ്പം ഒരു ചെറിയ ടൂറുപോകൂം .കൂട്ടായി അഴിമുഗം , കോഴിക്കോട് ബീച്ച് , വയനാട് , പരപ്പനങ്ങാടി കടപ്പുറം .. അങ്ങനെ എവിടേക്കെങ്കിലും..ചെറിയ ടൂറിനു മാത്രമേ വീട്ടില്‍ നിന്നും അനുവാദമൊള്ളൂ.....എനിക്കും എന്റെ കൂട്ടുകാര്‍ക്കും പെരുന്നാള്‍ എന്നും ഒരോര്‍മ്മയാണു സമ്മാനിക്കുന്നത്.എന്നോ നഷ്ട്ടപെട്ടൂപോയ.... ഒരിക്കലും മറക്കാത്ത സന്തോഷത്തിന്റെ ,ശാന്തിയുടെ ,സമാധാനത്തിന്റെ പെരുന്നാള്‍ ദിവസങ്ങളുടെ.........
No comments:
Post a Comment