എവിടെ ചെന്നാലും മലപ്പുറത്തുകാരെ മാറ്റിനിറുത്തുന്ന ഒന്നാണവരുടെ ഭാഷാ ശൈലി . റിയാസ് ചിലപ്പോള്‍ പറയാറുണ്ട് പത്തു തിരുവനന്തപുരത്തുക്കാരെ ഒരു മലപ്പുറത്തുകാരന്റെ കുടെ ഒരു മുറിയില്‍ പൂട്ടിയിട്ടൂ പത്തുദിവസം കയിഞ്ഞു തുറന്നു നോക്കിയാല്‍ പത്തു തിരുവനന്തപുരക്കാരും മലപ്പുറം ഭാഷ പറയുന്നുണ്ടാവും ,അതാണൊരു മലപ്പുരത്തുകാരന്റെ മിടുക്ക് .കോട്ടക്കലില്‍ ഒരു പ്രമുഖ വിദ്യഭ്യാസ സ്ഥാപനത്തിലാണു സംഭവം . പൊതുപരീക്ഷ നടക്കുകയാണു.വിവിധ ജില്ലകളില്‍ നിന്നുള്ള ഒരുപാടുപേര്‍ ക്ലാസില്‍ പരീക്ഷ എയുതാനൂണ്ട് . പരീക്ഷാ ചുമതലയുള്ള മലപ്പുറം സ്വദേശിയായ അധ്യാപകന്‍ ക്ലാസില്‍ പ്രവേശിച്ചു വിദ്യാര്‍ത്ഥികള്‍ക്കു ചോദ്യപേപ്പര്‍ നല്‍കിയതിനു ശേഷം ഉറക്കെ വിളിച്ചു ചോദിക്കാന്‍ തുടങ്ങി "മാങ്ങാത്തോലുണ്ടോ ? മാങ്ങാത്തോലുണ്ടോ ? ..."
കോഴിക്കോട്ടുകാരിയായ രമ്യ ചിന്തിച്ചൂ 'ഇത് എന്തൊരു പാട് ,ഒരു അധ്യാപകന്‍ അതും പരീക്ഷാ ഹാളില്‍ വെച്ചു ഏതോ ഒരു കുട്ടിയുടെ ഇരട്ടപ്പേരു വിളിക്കുന്നു'.
പരീക്ഷ കയിഞ്ഞു മലപ്പുറത്തുകാരിയായ ഷാഹിനയോട് അവള്‍ കാര്യം പറഞ്ഞു ,ഷാഹിന ചിരിച്ചുകൊണ്ടു പറഞ്ഞു " എടീ, അതു 'വാങ്ങാത്തവരുണ്ടോ' എന്നത് അധ്യാപകന്റെ ഭാഷയില്‍ 'മാങ്ങാത്തോലുണ്ടോ' എന്നായിപോയതാണൂ...""
ഇത് എന്തൊരു ഭാഷ.." രമ്യ തലയില്‍ കൈവെച്ചു പറഞ്ഞു...
malappuram bhashaye orthu abhimanikkunna manushya...nee koilandiyilum perambrayilum chennal thendi pokum.....
ReplyDelete