ഒരു ദശാബ്ദം ഒരോര്‍മയേയും മായച്ചുകളയുന്നില്ല.ഒരു നാടിന്റെ കരളുകത്തിയ ദുരന്തമാണെങ്കില്‍ പ്രതേകിച്ച്. പൂക്കിപറമ്പ്, പൊള്ളുന്ന ഒരു ദുരന്തസ്മരണ കൂടിയാണീ നാമം. ആമിത വേഗത്തിലോടിവന്നു,നടു റോഡില്‍ തീപിടിച്ച് കത്തിയ ബസിനകത്ത് വെന്തുരുകിയ 41 മനുഷ്യരുടെ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് 2011 മാര്‍ച്ച് 10 വെള്ളിയാഴ്ച്ച പത്തുവയസു തികയുന്നു.മലബാറിലെ ഏറ്റവും വലിയ ബസപകടമായി ചരിത്രത്തില്‍ ഇപ്പോയും പൂക്കിപറമ്പുതന്നെ.... ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച് 11ന്റെ മധ്യാഹ്നം.ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് യാത്രക്കാരെയും കുത്തിനിറച്ച് സഞ്ചരിച്ച ബസ് . അമിത വേഗതയില്‍ കോഴിച്ചെന ഇറക്കത്തിലൂടെ ഓടിവന്ന വാഹനം ഒരു കാറില്‍ ഇടിച്ചു നടുറോട്ടില്‍ വിലങ്ങനെ മറിഞ്ഞു ആളികത്തിയ ഭയാനകമായ കാഴ്ച...പൂക്കിപറമ്പിന്റെ മനസില്‍ മായാതെ നില്‍പുണ്ടാകും ആത്. 41 പേര്‍ മരിച്ചു.22 പേര്‍ക്കു സാരമായി പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം ആസാധ്യമാക്കിയ ആരമണിക്കൂര്‍...പലരും സീറ്റുകളില്‍ ഇരുന്നു അതേ നിലയില്‍ കത്തിയമര്‍ന്ന ദയനീയ ദ്യശ്യങ്ങള്‍.... കോഴിച്ചെനയിലെ ദ്രുതകര്‍മ്മ സേനയുടെ ക്യമ്പ് കയിഞ്ഞയുടനെയുള്ള ഇറക്കത്തിലായിരുന്നു അപകടം.ബസിന്റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ് റോഡിലുരസി ചിതറിയ തീപൊരിയില്‍ ബസ് കത്തുകയും ചെയ്തെന്നായിരുന്നു നിഗമനം.ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള 12 പേര്‍ പരിക്കോടെ രക്ഷപെട്ടത് മഹാദുരന്തത്തിലെ ഭാഗ്യരേഖപോലെ ഇന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക് രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല.അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി.കണ്ടക്ടറും ക്ലിനറും ദുരന്തത്തിനിരയായവരില്‍ പെടുന്നു. അമിതവേഗമായിരുന്നു ഈ വന്‍ ദുരന്തത്തിന്റെ കാരണം.പിന്നാലെ ഒരു കെ എസ് ആര്‍ ടി സി ബസ് കണ്ടതിന്റെ വെപ്രാളമായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്.ഈ ബസ് ഇതേ റൂട്ടില്‍ മുന്‍പും അപകടത്തില്‍ പെട്ടു നാലുപേരുടെ മരണത്തിനിടയായിരുന്നു. ഗുരുവായൂരില്‍ നിന്നും തൊയുതുമടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങള്ളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ് ദുരന്തം നടന്നിട്ട് ദശാബ്ദം തികയുമ്പോയും നമ്മള്‍ ഒന്നും പഠിക്കുന്നില്ല.ബസുകളുടെ മരണപാച്ചിലുകള്‍ ,മത്സര ഓട്ടങ്ങള്‍ നിര്‍ബാധം തുടരുന്നു.വേഗമാനകം ഘടിപ്പിക്കണമെന്നു കര്‍ശനമാക്കിയിട്ടും അതിലെ പഴുതുകള്‍ കണ്ടെത്തി മിക്ക ബസുകാരും മരണവേഗത്തില്‍ ഓടികൊണ്ടേയിരിക്കുന്നു.റോഡിലെ കൂട്ടകൊലകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല.അല്‍പലാഭത്തിനായി മനുഷ്യരുടെ ജീവന്‍ കുരുതി നല്‍കുന്ന ഈ സമൂഹ കൊലപാതക രീതികള്‍ക്കെതിരെ ഒരു ഓര്‍മ്മ പെടുത്തലായി പൂക്കിപറമ്പ് നില്‍ക്കുന്നു.ഏറ്റവും കൂടുതല്‍ ട്രാഫിക് ലഘനം നടക്കുന്ന ഈ ജില്ലക്ക് യഥാര്‍ത്ഥ ദുരന്തസ്മാരകമായി.....
No comments:
Post a Comment