ഇന്നു ലോക വൃക്കദിനം. വൃക്കകള്‍ തകരാറിലായി ജീവിതത്തിന്റെ പച്ചപ്പ് നഷ്ട്ടപെട്ടവരുടെ ദിനം.ഈ അവസരത്തില്‍ ഷാജി ജോസ് വിക്ടറിന്റെ കഥ വൃക്കരോഗം ബാധിച്ചു വിധിയെ പഴിച്ചു കഴിയുന്നവര്‍ക്കു പുത്തന്‍ പ്രതീക്ഷകളേകുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഷാജിക്കു ആയിരം പ്രാവിശ്യമാണു ഡയാലിസിസ് ചെയ്തത്.സാധാരണ ഗതിയില്‍ വൃക്കരോഗം ബാധിച ഒരാള്‍ ഡയാലിസിസ് തുടങ്ങിയാല്‍ രണ്ടോ മൂന്നോ വര്‍ഷം വരെയാണു ആയുസ്സ്.എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും ഷാജിക്കൊരു കുഴപ്പവുമില്ല പൂര്‍ണ ആരോഗ്യവാന്‍. തിരുവനന്തപുരം ,പുല്ലുവിള്ള സ്വദേശിയായ ഷാജിക്കു ഇപ്പോള്‍ വയസ് 52.ജനിച്ച് രണ്ടു വയസാകുന്നതിന്നു മുന്‍പുതന്നെ ഷാജിയോടു വിധി ക്രൂരത കാട്ടിതുടങ്ങി.മൂത്ര നാളിയിലെ അണുബാധ കടുത്ത മൂത്ര തടസം സൃഷ്ടിച്ചു. തുടര്‍ന്നു നടത്തിയ ചികിത്സകളൊന്നും ഫലം കണ്ടില്ല. 2002 ല്‍ നട്ടെല്ലിന്റെ വശങ്ങളില്‍ കടുത്ത വേദനയുണ്ടായതിനെ തുടര്‍ന്നു നടത്തിയ ചികിത്സയില്‍ രണ്ടു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തുകയായിരുന്നു.അന്നു മുതലാണു ഡയാലിസിസ് തുടങ്ങിയത്,ഇന്നും അതു തുടരുന്നു.ആദ്യം ആഴ്ച്ചയില്‍ ഒന്നായിരുന്നു ,പിന്നീടു അത് മൂന്നാക്കി തുടര്‍ന്നാണു 1000 കടന്നത്.സമയം തെറ്റാതെയുള്ള ഡയാലിസിസും ക്രിത്യനിഷ്ട്ടയുമാണു ഷാജിയെ നയിക്കുന്നത്

No comments:
Post a Comment