Saturday, March 26, 2011

നിന്നോടു ഞാന്‍ പറയാത്തൊരെന്‍ സ്നേഹം.....

എത്ര ഇണങ്ങി നാം എത്ര പിണങ്ങി നാമീ കൊച്ചു ജീവിത വേളകളില്‍, ഒരു കുഞ്ഞു താരാട്ടായ്‌ മറഞ്ഞിരുന്നു. എന്നിട്ടും എന്തെ എന്‍ താരാട്ടുതൊട്ടിലില്‍ നീ എത്തിയില്ലെന്‍ ഓമനയായ്‌. അകതാരിലെങ്ങോ ആത്മാവിന്‍ നോവായ്‌ ആരോ അറിയാതെ തേങ്ങി നിന്നു കണ്ടിട്ടുമില്ല നാന്‍ നിന്നെ തൊട്ടിട്ടുമില്ല. എന്നകക്കാമ്പില്‍ എന്നിട്ടും ഓമനേ ആമിഞ്ഞപാല്‍ നിനക്കായ്‌ ചുരത്തി ഞാന്‍ പാടത്തെ പൂ പറിച്ചും പൈങ്കിളി കഥച്ചൊല്ലിയും, ഓമലേ നിനക്കായ്‌ നാന്‍ താരാട്ടൂപ്പാടി, വേനലായ്‌ കിടന്നയെന്‍ ആത്മാവിലെങ്ങോ പൂമഴ വസന്തമായ്‌ നീ പെയ്തിറങ്ങി, കിളി ചിലച്ചെത്തിയെന്‍ ജാലക വാതിലില്‍ കളിച്ചൊല്ലിയോടി ഒളിച്ചിരുന്നു. കൂടൊന്നു തീര്‍ത്തു ഞാന്‍ എന്നകക്കാമ്പില്‍ കൂട്ടിരിക്കാന്‍ കൊതിച്ച്‌ കാത്തിരുന്നു വന്നില്ല നീ തന്നില്ല നീ നിന്നെ, കേട്ടില്ല നീ എന്റെ തേങ്ങലൂകള്‍. കണ്ണീരില്‍ കുതിര്‍ന്നുവെന്‍ താരാട്ടുതൊട്ടിലും കാറ്റില്‍ പറന്നുപോയാ കൊച്ചുകൂടും കരഞ്ഞില്ല ഞാന്‍ നിന്നെ പിരിഞ്ഞില്ല ഞാന്‍ എന്‍ നെഞ്ചകം പൊട്ടിപിളര്‍ന്നപ്പോയും ഒരു തേങ്ങലെന്‍ തൊണ്ടയില്‍ കുരുക്കി ഞാന്‍ എന്‍ ഗദ്ഗദമോഹങ്ങള്‍ മറച്ചുവെച്ചു ചിമ്മിയെന്‍ കണ്ണിലെ കൊച്ചുപ്രതീക്ഷകള്‍ എങ്കിലും നിന്നെ ഞാന്‍ കാത്തിരിപ്പൂ.....

1 comment: