Showing posts with label ബാച്ചിലര്‍ കിച്ചന്‍. Show all posts
Showing posts with label ബാച്ചിലര്‍ കിച്ചന്‍. Show all posts

Sunday, March 27, 2011

ടിപ്സ് ഓഫ് ബാച്ചിലര്‍ കിച്ചന്‍

പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്​പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല.

ഉടച്ച തേങ്ങ കേടാകാതിരിക്കാന്‍ ഉപ്പ് വെള്ളത്തില്‍ മുക്കിവച്ചശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ മതി.

വെള്ളം നിറച്ച് വയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ നിറം മങ്ങിയാല്‍ കുപ്പിയില്‍ നാരങ്ങാവെള്ളം നിറച്ചുവയ്ക്കുക. കുറച്ച് സമയം കഴിഞ്ഞ് കുപ്പി കഴുകിയാല്‍ തിളക്കം കിട്ടും.

ചെറുനാരങ്ങയുടെ പുറത്ത് വെളിച്ചെണ്ണ തടവി ഫ്രിഡ്ജില്‍ വച്ചാല്‍
കുറെയധികം ദിവസം കേട് കൂടാതെയിരിക്കും.

ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി

സംഭാരം ഉണ്ടാക്കുമ്പോള്‍ കറിവേപ്പിലയോടൊപ്പം കുറച്ച് തളിര്‍മാവില കൂടി ചേര്‍ത്താല്‍ സംഭാരത്തിന് പ്രത്യേക സ്വാദ് കൈവരും.

ചീസ്, പനീര്‍ എന്നിവ ഗ്രേറ്ററില്‍ ചിരകുന്നതിന് മുമ്പ് ഗ്രേറ്ററിന്റെ പുറത്ത് അല്‍പം എണ്ണ തടവിയാല്‍ ഇവ ഗ്രേറ്ററില്‍ ഒട്ടിപ്പിടിച്ചിരിക്കുകയില്ല.

അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.

രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്​പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.

നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്​പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.

ഇറച്ചിക്കറിക്കും, പച്ചക്കറി കൊണ്ട് തയ്യാറാക്കുന്ന കറികള്‍ക്കും കൂടുതല്‍ രുചി കിട്ടുന്നതിന് കറികളില്‍ കുറച്ച് ബാര്‍ലിപ്പൊടി ചേര്‍ത്താല്‍ മതി.

കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

തൈര് വടയ്ക്ക് സ്വാദേറാന്‍ വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ മതി.

ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

ഉണക്കതേങ്ങ ഒരു ബക്കറ്റിലെ വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ ഇട്ട് വെച്ചാല്‍ വേഗം പൊളിക്കാന്‍ സാധിക്കും

Monday, March 14, 2011

ബാച്ചിലര്‍ കിച്ചന്‍ : എഗ്ഗ് റോള്‍

1. മുട്ട നാല് 2. സവാള രണ്ട് 3. പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു കരണ്ടി 4. ഉരുളക്കിഴങ്ങ് രണ്ടു കപ്പ് കാരറ്റ് ഒരു കപ്പ് 5. ടൊമാറ്റോ സോസ് ഒന്നര ടീസ്​പൂണ്‍ സോയാ സോസ് ഒരു ടീസ്​പൂണ്‍ കറിവേപ്പില, മല്ലിയില കുറച്ച് 6. മഞ്ഞള്‍പ്പൊടി അര ടീസ്​പൂണ്‍ ചിക്കന്‍ മസാല രണ്ട് ടീസ്​പൂണ്‍ മുളകുപൊടി ഒരു ടീസ്​പൂണ്‍ ഉപ്പ് പാകത്തിന് 7. മൈദ മൂന്നു കപ്പ് ഓയില്‍ ആവശ്യത്തിന് റസ്‌ക് പൊടി ആവശ്യത്തിന് കുരുമുളകപൊടി അര ടീസ്​പൂണ്‍ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചിക്കിപൊരിച്ചെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് മൂന്നാമത്തെയും നാലാമത്തെയും ചേരുവകള്‍ ചേര്‍ക്കുക. ആറാമത്തെ ചേരുവകളും ചേര്‍ത്ത് വഴറ്റി അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് മുട്ടയും ചേര്‍ത്ത് വാങ്ങിവെക്കുക. മൈദ പാകത്തിന് ഉപ്പും ചേര്‍ത്ത് ചപ്പാത്തി പോലെ പരത്തുക. അതിലേക്ക് മസാലക്കൂട്ട് നിറച്ച് റോളാക്കി കോഴിമുട്ടയുടെ വെള്ളയും റസ്‌ക് പൊടിച്ചതില്‍ മുക്കി പൊരിച്ചെടുക്കുക.